Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intensifies In Germany

Europe

ജ​ർ​മ​നി​യി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷം; ഫ്രീ​ഡ്രി​ഷ് മെ​ർ​സി​നെ​തി​രേ പ്ര​തി​ഷേ​ധം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ മാ​റ്റം വ​രു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ അ​ധി​കാ​ര​മേ​റ്റ ചാ​ൻ​സ​ല​ർ ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സിനും സ​ർ​ക്കാ​രി​നു​മെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി വ്യ​വ​സാ​യ മേ​ഖ​ലയിലെ വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ.

ഒ​രു വ​ർ​ഷം മു​മ്പ് അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും ജ​ർ​മ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ വെ​ന്‍റിലേ​റ്റ​റി​ലാ​ണെ​ന്നും വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

പ്ര​തീ​ക്ഷ​ക​ൾ അ​സ്ഥാ​ന​ത്തേ​ക്ക്

2025 മേയ് മാ​സ​ത്തി​ൽ അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ "സാ​മ്പ​ത്തി​ക വി​പ്ല​വം' ആ​യി​രു​ന്നു മെ​ർ​സി​ന്‍റെ പ്ര​ധാ​ന വാ​ഗ്ദാ​നം. പ്ര​മു​ഖ നി​ക്ഷേ​പ ക​മ്പ​നി​യാ​യ ബ്ലാ​ക്ക്‌​റോ​ക്കി​ന്‍റെ മു​ൻ മേ​ധാ​വി​യെ​ന്ന നി​ല​യി​ൽ മെ​ർ​സ് ജ​ർ​മ​നി​യെ ര​ക്ഷി​ക്കു​മെ​ന്ന് വ്യ​വ​സാ​യി​ക​ൾ വി​ശ്വ​സി​ച്ചി​രു​ന്നു.

"കൂ​ടു​ത​ൽ മു​ത​ലാ​ളി​ത്തം' എ​ന്ന ന​യം ന​ട​പ്പി​ലാ​ക്കു​മെ​ന്നും നാ​ല് ദി​വ​സ​ത്തെ പ്ര​വൃ​ത്തി​ദി​ന​ത്തി​ന് പ​ക​രം ക​ഠി​നാ​ധ്വാ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ വ്യ​വ​സാ​യ ലോ​ക​ത്ത് ആ​വേ​ശം നി​രാ​ശ​യ്ക്ക് വ​ഴി​മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​ദ്ഭു​ത​പൂ​ർ​വ​മാ​യ ത​ക​ർ​ച്ച

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​പ്പ​ര​ത്ത​ങ്ങ​ൾ​ക്കാ​ണ് ജ​ർ​മ​നി ഇ​പ്പോ​ൾ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.​ ജ​ർ​മ​നി ഒ​രു വ്യ​വ​സാ​യ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ നി​ല​നി​ൽ​പ്പ് ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ജ​ർ‌​മ​ൻ ഇ​ൻ​ഡ​സ്ട്രീ​സ് (BDI) മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സ​ങ്കീ​ർ​ണ​മാ​യ ച​ട്ട​ങ്ങ​ളും അ​മി​ത​മാ​യ ചെ​ല​വു​ക​ളും കാ​ര​ണം നി​ക്ഷേ​പ​ക​ർ ജ​ർ​മ​നി​യി​ൽ നി​ന്ന് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​ണ്.

യു​ദ്ധ​വും വി​ല​ക്ക​യ​റ്റ​വും വി​ല്ല​നാ​യി

പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ളും ഇ​റാ​നി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളും ജ​ർ​മ​നി​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഉ​പ​രോ​ധം കാ​ര​ണം എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ക​യും വി​ത​ര​ണ ശൃം​ഖ​ല ത​ക​രു​ക​യും ചെ​യ്തു.

വി​മാ​ന ഇ​ന്ധ​ന​ത്തി​ന് പോ​ലും ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന​ത് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.

മെ​ർ​സിന്‍റെ​ വി​ശ​ദീ​ക​ര​ണം

ബെ​ർ​ലി​നി​ൽ ന​ട​ന്ന ഇ​ക്ക​ണോ​മി​ക് ഡേ​യി​ൽ (Wirtschaftstag) ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മാ​ണ് മെ​ർ​സി​ന് ല​ഭി​ച്ച​ത്. രാ​ജ്യം നേ​രി​ടു​ന്ന​ത് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പ​രി​ഹ​രി​ക്കാ​നാ​വി​ല്ല. കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രി​ലെ (CDU-SPD) ആ​ശ​യ​പ​ര​മാ​യ ഭി​ന്ന​ത​ക​ളും പ​രി​ഷ്കാ​ര​ങ്ങ​ളെ സാ​വ​ധാ​ന​ത്തി​ലാ​ക്കു​ന്നു എ​ന്ന് മെ​ർ​സ് വി​ശ​ദീ​ക​രി​ച്ചു.

സ​മ്പ​ന്ന​രെ കൂ​ടു​ത​ൽ സ​ഹാ​യി​ക്കു​ന്ന ന​യം സിഡി​യു സ്വീ​ക​രി​ക്കു​മ്പോ​ൾ, സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ (SPD) പു​ന​ർ​വി​ത​ര​ണ​ത്തി​നാ​ണ് ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്ന​താ​ണ് പ്ര​ധാ​ന ത​ട​സമെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി

ജ​ർ​മ​നി​യി​ലെ സാ​മ്പ​ത്തി​ക മാ​ന്ദ്യം അ​വി​ടു​ത്തെ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. തൊ​ഴി​ൽ വി​പ​ണി​യി​ലെ ത​ള​ർ​ച്ച പു​തി​യ വി​സ ന​ട​പ​ടി​ക​ളെ​യും തൊ​ഴി​ൽ സു​ര​ക്ഷ​യെ​യും ബാ​ധി​ച്ചേ​ക്കാം.

രാ​ജ്യ​ത്തു തൊ​ഴി​ൽ ഉ​ണ്ടെ​ങ്കി​ലും ഒ​ട്ട​ന​വ​ധി ത​സ്തി​ക​ക​ൾ നി​ക​ത്ത​പ്പെ​ടാ​തെ കി​ട​പ്പു​ണ്ടെ​ങ്കി​ലും മി​ക്ക ക​മ്പ​നി​ക​ളും ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് മൂ​ലം കൂ​ടു​ത​ലാ​യി ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്നി​ല്ല എ​ന്ന​തും ഒ​രു വ​സ്തു​ത​യാ​ണ്.

കേ​ര​ള​ത്തി​ൽ നി​ന്നും ഓ​പ്പ​ർ​ച്യു​ണി​റ്റി കാ​ർ​ഡ് വീ​സ വ​ഴി ജ​ര്‍​മ​നി​യി​ലെ​ത്തി​യ ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ൾ​ക്കും ജോ​ലി കി​ട്ടാ​തെ വ​ല​യു​ക​യാ​ണ്, ഇ​വ​രി​ൽ മി​ക്ക​വാ​റും വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​രാ​ണ്.

എ​ങ്കി​ലും മ​തി​യാ​യ ജ​ർ​മ​ൻ ഭാ​ഷ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പി​ന്ത​ള്ള​പ്പെ​ട്ടു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ടു​ത്ത നി​രാ​ശ​യി​ലാ​ണെ​ങ്കി​ലും, എ​സ്പി​ഡി സ​ർ​ക്കാ​രു​മാ​യു​ള്ള സ​ഖ്യം ഉ​പേ​ക്ഷി​ക്കാ​നോ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നോ ചാ​ൻ​സ​ല​ർ ത​യാ​റ​ല്ല. ജ​ർ​മ​നി ഈ ​പ്ര​തി​സ​ന്ധി​യെ എ​ങ്ങ​നെ മ​റി​ക​ട​ക്കു​മെ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ് ലോ​കം.

Latest News

Corehub Up